BACHELOR PARTY SONGS LYRICS IN MALAYALAM


KARMUKILIL ( കാർമുകിലിൽ പിടഞ്ഞെരിയും...)



കാർമുകിലിൽ പിടഞ്ഞെരിയും തുലാ മിന്നലായി നീ
വാതിലുകൾ തുറന്നടയും നിലാ നാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നു അലസമെതോ മൗനമായ്
പറയാതറിഞ്ഞു നാം...

പാതിരയോ...പകലായ് മുള്ളുകളോ മലരായ്..
പ്രിയാമുഖമാം നടയിൽ നീന്തിയലയും മിഴികൾ...

തൂമഞ്ഞും തീയാവുന്നു.. നിലാവിൽ നീ വരില്ലെങ്കിൽ
ഓരോരോ മാത്രയും ഓരോയുഗം..
നീ പോവുകിൽ..
പാതിരയോ പകലായ് മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ നീന്തിയലയും മിഴികൾ

ഈ നെഞ്ചിൽ കിനാവാളും ചിരാതിൽ നീതിളങ്ങുമ്പോൾ
ഓരോ സുഹാസവുമോരോദളം
നീ പൂവനം..

കാർമുകിലിൽ പിടഞ്ഞെരിയും തുലാ മിന്നലായി നീ
വാതിലുകൾ തുറന്നടയും നിലാ നാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാർന്നും
വിവശലോലം കാത്തിരുന്നു അലസമെതോ മൗനമായ്
പറയാതറിഞ്ഞു നാം...

പാതിരയോ...പകലായ് മുള്ളുകളോ മലരായ്..
പ്രിയാമുഖമാം നടയിൽ നീന്തിയലയും മിഴികൾ...



No comments:

Post a Comment