ei puzhayum (ഈ പുഴയും)
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
ഓർമകിൽ പീലി നീർത്തി
ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മൃതികൾ
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവെ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ
പൂനിലാവിൻ മണിയറ
സഖികളായി താരവൃന്ദമാകവെ
പകർന്നു തന്ന ലയ ലഹരി മറക്കുമോ
ആ ലയ ലഹരി മറക്കുമോ
പുലരിയിൽ നിൻ മുഖം തുടു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
എത്രയെത്ര രാവുകൾ മുത്തണിക്കിനാവുകൾ
പൂത്തുലഞ്ഞ നാളുകൾ മങ്ങി മാഞ്ഞു പോകുമോ
പ്രേമ ഗഗന സീമയിൽ
കിളികളായി മോഹമെന്ന ചിറകിൽ നാം
പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ
ആ സ്വപ്നവും പൊലിഞ്ഞുവോ
കണ്ണുനീർ പൂവുമായ്
ഇവിടെ ഞാൻ മാത്രമായ്
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും..
ഓർമകളിൽ പീലി നീർത്തി ഓടിയെത്തുമ്പോൾ
പ്രണയിനി നിൻ സ്മ്രിതികൾ
ഈ പുഴയും സന്ധ്യകളും
നീല മിഴിയിതളുകളും...
No comments:
Post a Comment