MAZHANEERTHULLIKAL(മഴനീർത്തുള്ളികൾ)
മഴനീർത്തുള്ളികൾ നിൻ തനുനീർമുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവമായ്
നീയെന്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്
കതിരിടും മോഹത്തിൻ പൊന്നോളമായ്... (മഴനീർത്തുള്ളികൾ)
രാമേഘം പോൽ വിൺതാരം പോൽ
നീയെന്റെയരികിൽ നില്പ്പൂ....
കാതരേ നിൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തു ഞാൻ... (മഴനീർത്തുള്ളികൾ)
തൂമഞ്ഞിലെ വെയിൽനാളം പോൽ
നിൻ കണ്ണിലെൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നീലാ കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തു ഞാൻ....(മഴനീർത്തുള്ളികൾ)
No comments:
Post a Comment