STHITHI SONG LYRICS IN MALAYALM

ORU CHEMPANEER (ഒരു ചെമ്പനീർ പൂവിറുത്തു)





ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..
ഒരു വേള നിൻ നേർക്കു നീട്ടിയില്ല..
എങ്കിലും എങ്ങനെ നീയറിഞ്ഞു..
എന്റെ ചെമ്പനീർ പൂവിടുന്നതായ് നിനക്കായ്..
സുഗന്ധം പരത്തുന്നതായ് നിനക്കായ്..
പറയൂ.. നീ പറയൂ...
(2)

അകമേ നിറഞ്ഞ സ്നേഹമാം...
മാഥുര്യം ഒരു വാക്കിനാൽ തൊട്ടുൻ ഞാൻ നല്കിയില്ലാ..
നിറ നീലരാവിലെ ഏകാന്തതയിൽ..
നിൻ മിഴിയിലെ നനവൊപ്പി മായ്ചതില്ല..
എങ്കിലും നീയറിഞ്ഞു..
എൻ നിനവെന്നും നിൻ നിനവറിയുന്നതായ്..
നിന്നേ... തഴുകുന്നതായ്...( ഒരു ചെമ്പനീർ...)

തനിയേ തെളിഞ്ഞ രാഗമാം..
ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാൻ മൂളിയില്ല...
പുലർമഞ്ഞു പെയ്യുന്ന യാമത്തിലും...
നിൻ മൃതുമേനിയൊന്നു പുണർന്നതില്ല...
എങ്കിലും... നീയറിഞ്ഞു...
എൻ മനമെന്നും നിൻ മനമറിയുന്നതായ്..
നിന്നെ... തലോടുന്നതായ്...(ഒരു ചെമ്പനീർ)


No comments:

Post a Comment